സിനിമാ രംഗത്ത് നയികമാരായും സഹാനടിമാരയും എക്സ്ട്രാ നടിമാരായും നിരവധി സ്ത്രീകള്‍ നില ഉറപ്പിക്കുന്നുണ്ട് . ആ ദിശയിലേക്ക് ഉള്ള അവരുടെ തള്ളിക്കയറ്റം പുരുഷന്മാരെ അപേഷിച്ചു അല്പം കൂടുതലാണോ എന്നും സംശയം ഉണ്ട് .
എന്നാല്‍, സിനിമയുടെ സാങ്കേതിക രംഗത്തേക്ക് വരാന്‍ എന്തുകൊണ്ട് ഇവര്‍ മടിക്കുന്നു. എടുത്തുകാണിക്കാന്‍ ഏതാനും നാരീജനങ്ങള്‍ ഉള്ളതോഴിച്ചാല് ഈ industry യില്‍ അവരുടെ സ്ഥാനം ദയനീയമാണ്. എഡിറ്റിംഗ് , ക്യാമറ, സംവിധാനം, തിരക്കഥ, സംഗീതം എന്നീ മേഖലയില്‍ എത്ര സ്ത്രീകളുടെ പേരു നമുക്കു പറയാന്‍ കഴിയും ?
ധാരാളം കവിതകള്‍ എഴുതുകയും പുസ്തകമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും മലയാള സിനിമാഗാനരചനയില്‍ ഏര്‍പെട്ടിട്ടുള്ള എത്ര പേരുണ്ട് ?
സ്ത്രീ സമത്വം വാദിക്കുന്നവരെ.... പുരുഷന്മാര് പറയുന്ന action നും cut നും മിടയിലെ ചലനങ്ങളിലും ഭാവങ്ങളിലും ഒതുങ്ങിയോ നിങ്ങള്‍ ? അവരെഴുതുന്ന വരികള്‍ക്കൊപ്പം ശബ്ദം നല്‍കുന്നതിലൂടെ പൂര്‍ണ തൃപ്തരകുകയാണോ നിങ്ങള്‍ ?
ഇതെന്റെ വെറും വികൃതിചിന്തയാവാം .......
ഈ ചിന്തയോട് നിങ്ങള്‍ക്കും പ്രതികരിക്കാം..
Wednesday, August 13, 2008
Tuesday, August 12, 2008
ഇതിന് തലക്കെട്ടില്ല
എന്റെ വികൃതികണ്ണുകൊണ്ട് ഞാന്‍ കാണുന്നതൊക്കെ വികൃതികള്‍ മാത്രം.. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയു - പിന്തുണ പിന് വലിക്കലും അവിശ്വാസ പ്രമേയവും ഒരു വികൃതിയല്ലേ ? ഹയര്‍ സെക്കന്ററി ഏകജാലകം മറ്റൊരു വികൃതി.. സിനിമ സംഘടനയായ മാക്ടയും അമ്മയും ഒക്കെ ചെയ്യുന്നത് മറ്റെന്താണ് ?സന്തോഷ് മാധവന്റെ വികൃതികള്‍ കുറച്ചൊക്കെ സി ഡി യില്‍ ഉണ്ടെന്നാണല്ലോ പറയുന്നത് . എന്തിനധികം ഈ വരണ്ട കര്‍ക്കിടകം പ്രകൃതിയുടെ യൊരു വികൃതി ...
Subscribe to:
Comments (Atom)